കോഴിക്കോട് ഇന്ന് സിപിഎമ്മിൻ്റെ മഹാറാലി; നഗരത്തിൽ ഗതാഗത നയന്ത്രണം

കോഴിക്കോട് ഇന്ന് സിപിഎമ്മിൻ്റെ മഹാറാലി; നഗരത്തിൽ ഗതാഗത നയന്ത്രണം

Sep 15, 2026 - 14:42
 0
കോഴിക്കോട് ഇന്ന് സിപിഎമ്മിൻ്റെ മഹാറാലി; നഗരത്തിൽ ഗതാഗത നയന്ത്രണം

കോഴിക്കോട്: സിപിഎം വിപുലീകൃത യോഗം ഇന്ന് മഹാറാലിയോടെ സമാപിക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്താണ് ബഹുജനറാലി. റാലിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന വിവിധ റോഡുകളിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിടും.

എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർ ബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം. ചരക്ക് ലോറികൾ , കണ്ടെയ്നറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ വെങ്ങളം , പൂളാടിക്കുന്നു ഹൈവേ വഴി പോകണം. റാലിയിൽ പങ്കെടുക്കുന്നതിനുവേണ്ടി കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലിയില്‍ നിന്നും പുതിയാപ്പ - വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളെ ഇറക്കി ബട്ട് റോഡ് പുതിയാപ്പ(നോർത്ത് ബീച്ച്) ഭാഗത്ത് എത്തി പാർക്ക് ചെയ്യണം.

പേരാമ്പ്ര, കുറ്റ്യാടി, ബാലുശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം - നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളെ ഇറക്കി ആളെ ഇറക്കി സരോവരത്തുള്ള ട്രേഡ് സെൻ്ററിന് അടുത്തുള്ള ​ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുഷ്പ റോഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളെ ഇറക്കി തിരിച്ച് കൊതി ബീച്ച് ഭാഗത്തേക്ക് പോയി പാർക്ക് ചെയ്യണം. സിറ്റി ഭാഗത്തുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജംഗ്ഷൻ ആളെ ഇറക്കി വഴി തിരിച്ച് സരോവരം ജങ്ഷനിൽ ഉള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി 10.00 മണി വരെ ഉണ്ടായിരിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതാണ്. ബഹുജനങ്ങളും ഡ്രൈവർമാരും ബദൽപാതകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അഭ്യർഥിക്കുനതായി പോലീസ് പറഞ്ഞു. അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ 0495 2721017, 9497975656.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0